ഡി.എ സീരീസ് രജിസ്ട്രേഷന്‍ തുടങ്ങി; ഫാന്‍സി നമ്പര്‍ @ ₹ 6,35,000, കെ.എല്‍ 07 ഡി.എ 0001 ന് ഒരു ലക്ഷം

You are currently viewing ഡി.എ സീരീസ് രജിസ്ട്രേഷന്‍ തുടങ്ങി; ഫാന്‍സി നമ്പര്‍ @ ₹ 6,35,000, കെ.എല്‍ 07 ഡി.എ 0001 ന് ഒരു ലക്ഷം

തൃക്കാക്കര: സംസ്ഥാനത്ത് ആദ്യമായി ഡി.എ സീരീസ് രജിസ്ട്രേഷന്‍ എറണാകുളം ആര്‍.ടി ഓഫീസില്‍ ആരംഭിച്ചു. ഡി.എ സീരീസ് ബുക്കിംഗ് നവംബര്‍ 28ന് തുടങ്ങിയെങ്കിലും സെര്‍വര്‍ തകരാര്‍ മൂലം രജിസ്ട്രേഷന്‍ ബുക്കിംഗ് മന്ദഗതിയിലായിരുന്നു.

ഫാന്‍സി നമ്പര്‍ ഇനത്തില്‍ മാത്രം ഇതുവരെ 6,35,000 രൂപ ലഭിച്ചു. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലത്തില്‍ പോയത് കെ.എല്‍ 07 ഡി.എ 0001 ആണ്.

സ്വകാര്യ സ്ഥാപനത്തിൻ്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനം ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപ മുടക്കിയാണ്. കെ.എല്‍ 07 ഡി.എ 0007എന്ന നമ്പറിന് 80,000 രൂപയും കെ.എല്‍ 07 ഡി.എ 0009ന് 25,000 രൂപയും ലഭിച്ചു.

ഏറ്റവും കൂടുതല്‍ വാഹന രജിസ്ട്രേഷന്‍ നടക്കുന്ന സ്ഥലമാണ് എറണാകുളം. ഫാന്‍സി നമ്പറുകള്‍ക്കും ഇവിടെ ആവശ്യക്കാര്‍ ഏറെ. ചലച്ചിത്ര താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട കേന്ദ്രം കൂടിയാണ് ഫാന്‍സി നമ്പര്‍ അനുവദിക്കുന്ന എറണാകുളം ആര്‍.ടി ഓഫീസ്. മാസത്തില്‍ ഒരു താരമെങ്കിലും ഇഷ്ട നമ്പറിനായി ഇവിടേക്കെത്തുന്നുണ്ട്.

0Shares