കാസര്‍കോട്: കുമ്പള ഹോളി ഫാമിലി കോണ്‍വെന്റില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പുല്‍കൂടും കൂടിനകത്ത് സ്ഥാപിച്ച് ഉണ്ണിയേശുവിന്റെ പ്രതിമയും തകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചേ രണ്ടരയോടെയാണ് സംഭവം.
കോണ്‍വെന്റ് കോംപൗണ്ടിനകത്തെ മുപ്പതോളം ചെടിച്ചട്ടികളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ശബ്ദം കേട്ട് കോണ്‍വെന്റിലെ ആളുകള്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. കുമ്പള പോലിസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹോളി ഫാമിലി കോണ്‍വെന്റില്‍ അക്രമം; പുല്‍കൂടും ഉണ്ണിയേശുവിൻ്റെ പ്രതിമയും തകര്‍ത്തു; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം