കൊച്ചി: സുല്‍ഫെക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പുതുപുത്തന്‍ കിറ്റുമായി ടീം ഹിറ്റാച്ചി. സുല്‍ഫെക്‌സ് മാട്രസിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹിറ്റാച്ചി എഫ്.സി ത്യക്കരിപ്പൂരിന്റെ പുതിയ ജേഴ്‌സി പ്രകാശനം കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്നു. ഐ.എസ്.എല്‍ താരങ്ങളായ മുഹമ്മദ് റാഫി (ചെന്നൈ എഫ്.സി), സി.കെ വിനീത് (കേരളാ ബ്ലാസ്റ്റേര്‍സ്), റിനോ ആന്റോ (കേരളാ ബ്ലാസ്റ്റേര്‍സ്) എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗികമായി ജേഴ്‌സിയുടെ പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ക്ലബിന്റെ ജോയിന്റ് സെക്രട്ടറി ഏ.ജി.സി ഷംഷാദ്, ക്ലബ്ബ് ഗള്‍ഫ് പ്രതിനിധി എന്‍.കെ.പി മുഹമ്മദ് ജാസിം, സുല്‍ഫെക്‌സ് പ്രതിനിധി ഷക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.
ഹിറ്റാച്ചി എഫ്.സി ത്യക്കരിപ്പൂരിന്റെ പുതിയ ജേഴ്‌സി പ്രകാശനം കൊച്ചിയില്‍ നടന്നു