ഹര്‍ത്താല്‍ ദിനത്തില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ആശ്രയമായത് ഒരു മുസ്ലീംദേവാലയം; അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം ഒരുക്കി പള്ളിക്കമ്മിറ്റി മാതൃകയായി

  • Post category:news
  • Reading time:1 min read
You are currently viewing ഹര്‍ത്താല്‍ ദിനത്തില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ആശ്രയമായത് ഒരു മുസ്ലീംദേവാലയം; അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം ഒരുക്കി പള്ളിക്കമ്മിറ്റി മാതൃകയായി

കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ആശ്രയമായത് ഒരു മുസ്ലീം ദേവാലയം. ഉദുമ ബേക്കല്‍ രിഫാഇയ്യ ജുമാമസ്ജിദ് കമ്മിറ്റിയാണ് ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ആശ്വാസവുമായെത്തിയത്. ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്. അയ്യപ്പ ഭക്തര്‍ ഉള്‍പെടെ ആയിരക്കണക്കിന് ജനങ്ങളാണ് പെരുവഴിയില്‍ കുടുങ്ങിയത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പുലര്‍ചേചയായിരുന്നതിനാല്‍ പലരും ആവാര്‍ത്ത അറിയാന്‍ വൈകി. ഈ സമയത്താണ് കര്‍ണാടകയില്‍ നിന്നും 60 ഓളം വരുന്ന സംഘം അയ്യപ്പഭക്തര്‍ ബേക്കലിലെത്തിയത്.ഉദുമ പ്രദേശത്ത് ഒരുഹോട്ടല്‍ പോലും തുറന്നിരുന്നില്ല.
ഭക്ഷണമില്ലാതെ വലഞ്ഞ ഇവര്‍ക്ക് പള്ളി ഭാരവാഹികള്‍ ഭക്ഷണമൊരുക്കി. കോമ്പൗണ്ടിനകത്ത് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും ഭക്ഷണം വിളമ്പിയതോടെ മതസൗഹാര്‍ദ്ദത്തിന്റെ ഒരവേദി കൂടി ജില്ല കാട്ടിക്കൊടുത്തു. അയ്യപ്പഭക്തര്‍ ഭക്ഷണമൊക്കെ കഴിച്ച ശേഷം രാത്രിയോടെയാണ് മടങ്ങിയത്.

0Shares