ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് മരണം

  • Post category:news
  • Reading time:1 min read
You are currently viewing ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് മരണം

ജജ്ജാര്‍: ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റോതക്ക്-റിവാറി ദേശീയ പാതയിലാണ് സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന പ്രധാനപാതയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഹരിയാനയിലെ ജജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് കൂട്ടിയിടി ഉണ്ടായത്.പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില അതീവഗുരുതരമാണ്. ഡല്‍ഹിയില്‍ നിന്ന് നജഫ്ഗര്‍ഹിലേക്ക് പുറപ്പെട്ട എട്ടംഗ സംഘം ഉള്‍പ്പെടുന്ന എസ്യുവി വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച എട്ട് പേരില്‍ എഴ് പേരും സ്ത്രീകളാണ്. അപകടത്തെ തുടര്‍ന്ന് പാതയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് ഗതാഗത കുരുക്കുണ്ടായി. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും രാവിലെ മുതല്‍ കനത്ത മൂടല്‍മഞ്ഞാണ്. അഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം വരെ ഒന്നും കാണാന്‍ സാധിക്കാത്ത രീതിയിലാണ് മഞ്ഞ് രൂപപ്പെടുന്നത്.

0Shares