ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു; ടൂറിസം സാധ്യതയുള്ള പ്രദേശത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപണം

  • Post category:news
  • Reading time:2 mins read
You are currently viewing ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു; ടൂറിസം സാധ്യതയുള്ള പ്രദേശത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപണം

ചീമേനി(കാസര്‍കോട്): മഴക്കാലം തുടങ്ങിയതോടെ കുത്തിയൊഴുകുന്ന വെളിച്ചം തോട്ടെ അരിയില്‍ ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം കാണാനെത്തുന്നതു നൂറുകണക്കിനാളുകള്‍. അവധി ദിനങ്ങളില്‍ കുടുംബ സമേതവും അല്ലാതെയും എത്തുന്നവര്‍ ഇതിനേക്കാള്‍ ഇരട്ടിയാണ്. മലയോരപ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ വെള്ളച്ചാട്ടം. കാസര്‍കോട് ചീമേനിക്കടുത്ത് വെളിച്ചംതോടു നിന്നു മാത്തില്‍ റോഡില്‍ കയറി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഡില്‍ നിന്ന് ഇടത്തോട്ടു അല്‍പം മാറിയാല്‍ എത്തുന്നതാണ് ഈ വെള്ളച്ചാട്ടം. പയ്യന്നൂരില്‍ നിന്ന് 17കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഈ പ്രകൃതി മനോഹരമായ സ്ഥലത്തെത്താം. ഇരുഭാഗവും കുന്നുകളാല്‍ നിറഞ്ഞ ഈ പ്രദേശത്തെ അടുത്ത കാലത്താണു വിനോദ സഞ്ചാരികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തുടങ്ങിയത്. അരവഞ്ചാല്‍ തോടില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വലിയ പാറക്കെട്ടില്‍ കുത്തിയൊലിച്ചാണു വെള്ളച്ചാട്ടമായി രൂപം പ്രാപിക്കുന്നത്. വെള്ളം വീഴുന്ന ഭാഗത്തു കുളിക്കാന്‍ പാകത്തില്‍ സൗകര്യമുള്ളതും ആളുകളെ കൂട്ടത്തോടെ ഈ ഭാഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നു. ആളുകളുടെ വരവു കൂടിയതോടെ വെള്ളച്ചാട്ടം സംരക്ഷിക്കാനും പരിസരം മലിനമാക്കുന്നതു തടയാനും പ്രദേശവാസികളുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പെരുമ്പപ്പുഴയുടെ പ്രധാന കൈവഴികളില്‍ ഒന്നാണ് ഹരിതീര്‍ഥങ്കര വെള്ളച്ചാട്ടം. പഴയ കാലത്തു കടുത്ത വേനലിലും ഈ വെള്ളച്ചാട്ടം ഉണ്ടായിരുന്നു. എന്നാല്‍ ചെങ്കല്‍ പണകളുടെ ആധിക്യത്തോടെ ഇവ വേനലില്‍ വറ്റിവരളും.ഒക്ടോബര്‍ മാസമാവുമ്പോഴേക്ക് ഇപ്പോള്‍ വെള്ളച്ചാട്ടം പൂര്‍ണമായും നിലച്ചുപോകും. മഴ ശക്തിപ്രാപിച്ചതോടെ രണ്ടു തട്ടുള്ള ഈ വെള്ളച്ചാട്ടം കാണാന്‍ വന്‍ ജനാവലിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. 10 മീറ്ററോളം ഉയരം മാത്രമേ ഇതിനുള്ളൂ. ഒരു മെഗാവാട്ട് ശേഷിയുള്ള മിനി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ ഒരിക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ടൂറിസം സാധ്യതയുള്ള പ്രദേശമാണിത്. പഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ കുടുംബശ്രീകളെ ഏല്‍പിച്ച് സീറോ വേസ്റ്റ് മേഖലയായും പരിസ്ഥിതി സൗഹൃദ മേഖലയായും സംരക്ഷിച്ചുകൊണ്ട് ഈ പ്രദേശത്ത് ടൂറിസം പദ്ധതി നടപ്പാക്കാവുന്നതാണ് വിദഗ്ധര്‍ പറയുന്നു. ഈ വെള്ളച്ചാട്ടത്തിനു മുകളിലുള്ള സ്ഥലങ്ങളില്‍ അപൂര്‍വ വൃക്ഷോദ്യാനവും ഔഷധച്ചെടി തോട്ടവും സംരക്ഷിച്ചാല്‍ ഒരിക്കലും ഇതിന് നാശമുണ്ടാവില്ല.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(19.06.2018)

ഇന്നത്തെ ചോദ്യം

റഡ് റിബണ്‍ ഏത് രോഗത്തിനെതിരേ നടത്തുന്ന ബോധവല്‍ക്കരണ ചിഹ്നമാണ് ?

A) നിപ്പ

B) കാന്‍സര്‍

C) ഡെങ്കിപ്പനി

D) എയ്ഡ്‌സ്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(19.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ഈമാസം 9 ാം തിയ്യതി വരേ നടത്തിയ വിജയികള്‍ക്കുള്ള സമ്മാന വിതരണം ബുധനാഴ്ച (20.06.2018) ചാനല്‍ സ്റ്റുഡിയോവില്‍ വച്ച് നടക്കും.

ഇന്നലെ (18.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ഫുട്‌ബോള്‍

വിജയി: സതി മുളിയാര്‍, കാസര്‍കോട്.

0Shares