
ചെർക്കള : നെല്ലിക്കട്ട പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെയും മംഗലാപുരം കണച്ചുർ
മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . കാസര്‍കോട് എം. എൽ.എ .എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു .പി. ടി. എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.

സ്കൂൾ ചെയർമാൻ ഷഫീഖ് റസാഖ് ,മാനേജർ ഇ. അബൂബക്കർ ഹാജി ,പ്രിൻസിപ്പൽ നിസാം ബോവിക്കാനം
,അഡ്മിനിസ്ട്രേറ്റർ എം എ മക്കാർ ,ഓൾഡ് സ്റ്റുഡന്റസ്അസോസിയേഷൻ പ്രസിഡൻറ് അനസ് എതിർത്തോട്
.തുടങ്ങിയവർ പ്രസംഗിച്ചു. മുന്നൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.തുടർ ചികിൽസ ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിൽ ലഭ്യമാക്കും. ജനറൽ മെഡിസിൻ, ശ്വാസകോശ വിഭാഗം, ശിശുരോഗ വിഭാഗം, സർജറി വിഭാഗം, എല്ലുരോഗ വിഭാഗം, ഗൈനക്കോളജി , ഇ.എൻ.ടി വിഭാഗം, കണ്ണുരോഗ വിഭാഗം തുടങ്ങിയ വിവിധ വിഭാഗം ഡോക്ടർമാരുടെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.
