കാസര്‍കോട്: കാസര്‍കോട്ടെ പ്രധാന ബാഗ് വിതരണക്കാരായ സിറ്റി ബാഗ് ചാരിറ്റിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് വിതരണം നടത്തി. ഇതിന്റെ ഭാഗമായി എ.യു.പി.എസ് കല്ലകട്ട സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയിട്ടുള്ള കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ബാഗുകളാണ് സിറ്റി ബാഗ് കൈമാറിയത്.

ചാരിറ്റിയുടെ ഭാഗമായി സമൂഹത്തിന് ഗുണകരമാകുന്ന കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സിറ്റി ബാഗ് മാനേജ്‌മെന്റ് അറിയിച്ചു.