ആദൂര്‍(കാസര്‍കോട്): പടിയത്തടുക്ക അത്തന്‍ദീ റോഡിന് സമീപം സ്‌കൂള്‍ ബസ് ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാഞ്ചോടി ഇബ്രാഹിമിന്റെ മകന്‍ സാബിര്‍(22), കര്‍ന്നൂര്‍ ബാരികാട് ഇബ്രാഹിമിന്റെ മകന്‍ ഇര്‍ശാദ്(25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഏണിയാടിയില്‍ നടക്കുന്ന എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു യുവാക്കള്‍. പടിയത്തടുക്ക അത്തന്‍ദീ റോഡില്‍ വച്ച് ഗാളീമുഖം കലീല്‍ സലാ സ്‌കൂള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ ബൈക്കില്‍ ബസ്സിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ സാബിര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇര്‍ശാദിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
