സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം


കാസറഗോഡ് : സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഷോപ്പിംഗ് മാളിലെ ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം. തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ് – ബീവി ദമ്പതികളുടെ മകന്‍ മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കട നടത്തിവന്നിരുന്നു.ബുധനാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് കറന്തക്കാട് ദേശീയപാതയിലാണ് അപകടം നടന്നത്. യുവാവിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി. മംഗ്ലൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഹെല്‍മെറ്റ് പൊട്ടിയിരുന്നു. യുവാവും സ്‌ക്കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നുഅപകടം വരുത്തിയത് മീന്‍ ലോറിയാണെന്ന് സംശയം ഉണ്ട്. ഒരു ലോറി ചെമ്മനാട് വെച്ച് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തടഞ്ഞുവെച്ചിട്ടുണ്ട്. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്വിമ.

0Shares