സ്വാതന്ത്ര്യത്തിൻ്റെ ‘പ്രാണനൂൽ’: ഗാന്ധിജയന്തി ദിനത്തിൽ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻ്റെ ഓർമകൾക്ക് രംഗാവിഷ്ക്കാരം

  • Post category:news
  • Reading time:1 min read
You are currently viewing സ്വാതന്ത്ര്യത്തിൻ്റെ ‘പ്രാണനൂൽ’: ഗാന്ധിജയന്തി ദിനത്തിൽ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻ്റെ ഓർമകൾക്ക് രംഗാവിഷ്ക്കാരം

കാസർകോട്: സമാനതകളില്ലാത്ത ഐതിഹാസിക മുന്നേറ്റങ്ങളുടെ ആകെത്തുകയായ സ്വാതന്ത്ര്യത്തിൻ്റെ പ്രക്ഷോഭ ഓർമകൾക്ക് രംഗാവിഷ്ക്കാരം ഒരുക്കുന്നു. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികമായ ഗാന്ധിജയന്തിദിന തലേദിവസമായ ഒക്ടോബർ ഒന്നിന് വൈകിട്ട് ആറ് മണിക്ക് കുണ്ടംകുഴി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ അരങ്ങിൽ സ്വാതന്ത്ര്യത്തിൻ്റെ ‘പ്രാണനൂൽ’ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ രംഗത്തെത്തിക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തും സ്കൂൾ പി.ടി.എകളും നാട്ടകം ട്രസ്റ്റും ലിറ്റിൽ തിയേറ്ററുമാണ് സംഘാടകർ.ചെറുത്തു നിൽപ്പിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ബഹുസ്വരമായ സമരമാർഗങ്ങളുടെയും വഴികളായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ സമരഗാഥ. അർദ്ധനഗ്നനായ ആ ഫക്കീർ ചരിത്രത്തേക്കാളും വലിയവനായി പിൽക്കാലം വാഴ്ത്തപ്പെട്ടു. നമ്മുടെ രാഷ്ട്രപിതാവായി അഭിമാനപൂർവം അവരോധിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി സംഭവ ബഹുലമായ ചരിത്രമുഹൂർത്തങ്ങളാണ് രംഗാവിഷ്ക്കാരത്തിൽ ഒരുക്കുന്നത്. പതിനൊന്ന് സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർത്ഥികൾ കലാപരിശീലനത്തിലാണ്. ഉദയൻ കുണ്ടംകുഴിയാണ് രൂപകൽപന. രാജ് മോഹൻ നീലേശ്വരം രചനയും, പ്രവീൺ കാടകം സംവിധാനവും, ശ്രീജിത് മലപ്പുറം ദീപവിതാനവും നിർവഹിക്കുന്നു. വിനീഷ് കോഴിക്കോട്, സനൽ പാടിക്കാനം, ശ്രീരേഷ് വെളളിക്കോത്ത്, മധു ബേഡകം, കിരൺ ഇരിയണ്ണി, പ്രമോദ് ബേവിഞ്ച തുടങ്ങിയ കലാകാരൻമാർ പിന്നണിയിൽ പ്രവർത്തിക്കുന്നു. ഷോ രംഗത്തെത്തിക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

0Shares