കാസര്‍കോട്: സ്വകാര്യ ബസുകള്‍ക്ക് കളര്‍കോഡിനൊപ്പം റൂട്ടുനമ്പറും അനുവദിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍. സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസുകള്‍ക്ക് കളര്‍ കോഡ് നടപ്പിലാക്കിയതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും കളര്‍ കോഡ് നിലവില്‍ വന്നിരിക്കുകയാണ്. ചുവപ്പ്, നീല, പച്ച എന്നിവയാണ് അനുവദിച്ച നിറങ്ങള്‍. കാസര്‍കോട് ജില്ലയില്‍ ഭൂരിഭാഗവും ഓര്‍ഡിനറി സര്‍വ്വീസുകള്‍ ആയതിനാല്‍ മുഴുവന്‍ ബസുകള്‍ക്കും ഒരേ നീലനിറമാണ് നടപ്പിലാക്കിയിരിക്കുന്നത്. മലയോര പ്രദേശങ്ങളിലേക്കും ഇന്റീരിയര്‍ റൂട്ടുകളിലേക്കും പോകേണ്ടുന്ന യാത്രക്കാരായ വയോധികര്‍ക്കും കുട്ടികള്‍ക്കും ബസുകള്‍ കണ്ടുപിടിക്കാന്‍ വളരെ വിഷമിക്കേണ്ടി വരുന്നു.
ആയതിനാല്‍ ഓരോ റൂട്ടിലേക്കുമുള്ള ബസുകള്‍ക്ക് പ്രത്യേക നമ്പര്‍ അനുവദിച്ച് തീരുമാനമുണ്ടാകണമെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകസമിതി യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, എം.എ. അബ്ദുല്ല, സലീം, എന്‍.എം. മുഹമ്മദ്, പി.എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. കെ.എന്‍. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
സ്വകാര്യ ബസുകള്‍ക്ക് കളര്‍കോഡിനൊപ്പം റൂട്ടുനമ്പറും അനുവദിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍