സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമിത ചാര്‍ജെടുക്കുന്നു; ഫോര്‍വേഡ് ബ്ലോക്ക് എസ്.ബി.ഐ കാസര്‍കോട് ശാഖയിലേക്ക് മാര്‍ച്ച് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമിത ചാര്‍ജെടുക്കുന്നു; ഫോര്‍വേഡ് ബ്ലോക്ക് എസ്.ബി.ഐ കാസര്‍കോട് ശാഖയിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത ചാര്‍ജുകള്‍ക്കെതിരെ ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും എസ്.ബി.ഐ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കാസര്‍കോട് എസ്ബി..ഐ ബാങ്ക് പരിസരത്ത് ധര്‍ണ ഫോര്‍വേഡ് ബ്ലോക് സംസ്ഥാന സെക്രട്ടറിയേററ് അംഗം മനോജ്  ശങ്കരനെല്ലൂര്‍  ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുനിര്‍ മുനബം അധ്യഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം അബാസ് മുതലപ്പാറ, ഖലിദ് പവല്‍, റഷീദ്,റിയാസ്, ബാബു, നഫിസ ചെര്‍ക്കള, നിസര്‍, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു

0Shares