ഉദുമ: കെട്ടിടത്തിന്റെ സ്റ്റെയര്‍കെയ്സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും മാങ്ങാട് കോളിയടുക്കത്തെ സോഫ റിപ്പയറിംഗ് കടയിലെ തൊഴിലാളിയുമായ നെല്‍ബിനെ(43)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവാഴ്ച രാവിലെ എട്ടു മണിയോടെയാണ് കോംപ്ലക്സിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെക്കുള്ള കോണി പടിയുടെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
രണ്ടാഴ്ച മുമ്പാണ് മാങ്ങാട് കോംപ്ലക്സില്‍ താമസിക്കാന്‍ മുറിയെടുത്തത്. ഇയാളുടെ സമീപത്തെ മുറികളില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
കര്‍ണാടക സ്വദേശിയായ യുവാവിനെ സ്റ്റെയര്‍കെയ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി