സ്കൂൾ സർഗ്ഗോത്സവത്തിൽ മിമിക്രിയിൽ ആദിത്യ; കുഞ്ഞു ശബ്ദങ്ങളിലൂടെ താരമായി

  • Post category:education / news
  • Reading time:1 min read
You are currently viewing സ്കൂൾ സർഗ്ഗോത്സവത്തിൽ  മിമിക്രിയിൽ ആദിത്യ; കുഞ്ഞു ശബ്ദങ്ങളിലൂടെ താരമായി

കാസർകോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ സർഗ്ഗോത്സവത്തിൽ യു.പി വിഭാഗം മിമിക്രിയിൽ ആദിത്യ വി.എസ് എ ഗ്രേഡ് നേടി ശ്രദ്ധേയമായി. ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിൽ ആദിത്യ സപ്പോട്ടിംഗ് അവതരണം ചെയ്തിട്ടുണ്ട്. കാസർകോട്, ബേഡകം സ്വദേശിയും മിമിക്രി കലാകാരനുമായ വിനോദിന്‍റെ മകളാണ്.

പരവനടുക്കം മോഡൽ റിസിസൻഷ്യൽ സ്കൂൾ അഞ്ചാംതരം വിദ്യാർത്ഥിനിയാണ്. ആദ്യമായിട്ടാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത് പ്രാണന്നൂൽ നാടകത്തിൽ ആദിത്യ അഭിനയിച്ചിട്ടുണ്ട്. ശ്രീജയാണ് അമ്മ. അൻവിത്.വി.എസ് സഹോദരനുമാണ്.

0Shares