സ്കൂള്‍ കലോത്സവം: മത്സരാർത്ഥികളുടെ റിസൾട്ടിൽ ഗ്രേഡ് മാത്രം; സ്ഥാനം പ്രഖ്യാപിക്കില്ല

  • Post category:news
  • Reading time:1 min read
You are currently viewing സ്കൂള്‍ കലോത്സവം: മത്സരാർത്ഥികളുടെ റിസൾട്ടിൽ ഗ്രേഡ് മാത്രം; സ്ഥാനം പ്രഖ്യാപിക്കില്ല

കാഞ്ഞങ്ങാട്: കേരളസ്കൂൾ കലോത്സവത്തിൽ വിജയസ്ഥാനങ്ങളെ കുറിച്ച് മത്സരാർത്ഥികൾക്കും സ്കൂളുകൾക്കും ആശങ്ക വേണ്ടെന്ന് സംഘാടകർ. ഈ വർഷത്തെ കലോത്സവത്തിൽ മത്സരാർത്ഥികളുടെ’ റിസൾട്ടിൽ ഗ്രേഡ് മാത്രമേ പ്രഖ്യാപിക്കുന്നുള്ളൂ. വിജയികളുടെ സ്ഥാനം പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് ഔദ്യോഗിക തീരുമാനം.

റിസൾട്ട് ഷീറ്റിൽ ആദ്യം പേര് വരുന്ന കുട്ടി അത് കൊണ്ട് തന്നെ ഒന്നാംസ്ഥാനക്കാരനോ സ്ഥാനക്കാരിയോ ആയിരിക്കണമെന്നില്ല. പക്ഷേ പലരും അത്തരത്തിൽ തെറ്റായി പ്രചരിക്കുന്നുണ്ട്. ഗ്രേഡ് നിലവാരം മാത്രമാണ് യോഗ്യതയായി പരിഗണിക്കേണ്ടതെന്ന് സംഘാടക സമിതി അറിയിച്ചു.

0Shares