സ്കൂളുകൾ അപകടമുക്തമാകണം; പ്രവ്ദ ക്ലബിന്‍റെ ശുചികരണം മാതൃകയായി

  • Post category:local news
  • Reading time:1 min read
You are currently viewing സ്കൂളുകൾ അപകടമുക്തമാകണം; പ്രവ്ദ ക്ലബിന്‍റെ ശുചികരണം മാതൃകയായി

കാസർകോട്: സ്കൂളുകൾ അപകടമുക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി പ്രവ്ദ ക്ലബിന്‍റെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചികരിച്ചു. കുറ്റിക്കോൽ എ.യു.പി. സ്കൂളിന്‍റെ പരിസരത്തുള്ള മുഴുവൻ കാടുകളും വെട്ടി നീക്കിയാണ് നാല്പതോളംപേർ ശുചീകരണ പ്രവർത്തനം നടത്തിയത്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.ടി രാഗിണി, സെക്രട്ടറി സുധീഷ് പയന്തങ്ങാനം, പ്രസിഡന്റ് സുജിത്‌ എ.കെ, പ്രവ്ദ പ്രവാസി കൂട്ടം പ്രസിഡന്റ് ബിജുറാം, സുകുമാരൻ സ്മൃതി, മധുമോഹൻ എക്സ്പോ, പ്രവ്ദ വനിതാ വിംഗ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രധാന അധ്യാപിക ലിസി അഗസ്റ്റിൻ, പി.ടിഎ പ്രസിഡന്റ് സദാനന്ദൻ, സ്കൂൾ മാനേജർ ഡോ.നാരായണൻ നായർ, അധ്യാപകരായ മഞ്ജുനാഥ് ഭട്ട്‌, രാജേന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.

0Shares