സോഫാനിര്‍മാണ രംഗത്തും താരമാകാന്‍ ഒരുങ്ങി കെ.ഡെക്കര്‍

  • Post category:local news
  • Reading time:1 min read
You are currently viewing സോഫാനിര്‍മാണ രംഗത്തും താരമാകാന്‍ ഒരുങ്ങി കെ.ഡെക്കര്‍

കാസര്‍കോട്: കര്‍ട്ടണ്‍ ഫര്‍ണിഷിംഗ് തുണിത്തരങ്ങളുടെ മൊത്ത വില്‍പനരംഗത്ത് ശ്രദ്ധേയരായ കാസര്‍കോട്ടെ ഖിസാരിയ്യ റെക്‌സിന്‍ ഹൗസ് ഇപ്പോള്‍ കെ. ഡെക്കര്‍ എന്ന പേരില്‍ ശ്രദ്ധേയരാവുകയാണ്. ഏഴുവര്‍ഷം മുമ്പാണ് ഖിസാരിയ്യ റെക്‌സിന്‍ ഹൌസ്  കാസര്‍കോട്ട് പ്രവര്‍ത്തനം തുടങ്ങിയത്. റെക്സിന്‍ ഹൗസില്‍ കര്‍ട്ടണ്‍ അലങ്കാര തുണികളുടെ മൊത്തവില്‍പനയാണ് ആരംഭിച്ചത്. ഇപ്പോള്‍ മംഗളൂരുവിലടക്കം വ്യാപാര രംഗത്ത് കുതിച്ചുയരുകയാണ്.

മൊത്ത വില്‍പന രംഗത്ത് സജീവമാകുമ്പോള്‍ തന്നെ ഖിസാരിയ്യ റെക്‌സിന്‍ ഹൗസ് കെ. ഡെക്കറിലൂടെ ചെറുകിട വില്പന രംഗത്ത് മൂന്ന് വര്‍ഷം മുമ്പ് തന്നെ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കര്‍ട്ടണ്‍, ഫ്‌ളോറിങ്, വാള്‍പേപ്പര്‍ ,രംഗത്ത് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴിതാ സോഫാ രംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ മനസിനിണങ്ങിയ ഡിസൈനിലും വര്‍ണത്തിലുള്ള സോഫകള്‍ ഉപഭോക്താക്കളുടെ ആവശ്യാനുസ്യതം നിര്‍മിച്ചുവരികയാണ് കെ.ഡെക്കര്‍. കാസര്‍കോട് അണങ്കൂരിൽ സ്റ്റേ വെൽ ലേഡീസ് ഹോസ്റ്റലിന്റെ താഴെ നിലയിലാണ് സോഫകൾക്ക് മാത്രമായുള്ള ഷോറൂം ഒരുക്കിയിരിക്കുന്നത്.

സോഫകളെ കൂടാതെ കര്‍ട്ടണ്‍ തുണികളും കുഷ്യനുകളും സോഫാകവറുകളും അലങ്കാര തുണികളും തലയിണകളും കെ.ഡെക്കര്‍ നിര്‍മിക്കുന്നുണ്ട്. വന്‍ വിലകുറവും ഗുണമേന്മയുമാണ് കെ.ഡെക്കറിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. സാധാരണക്കാരനെയും സമ്പന്നനെയും ഒരുപോലെ ആകര്‍ഷകമാക്കുന്ന വിവിധ ഡിസൈനിലുള്ള മോഡലുകള്‍ നിര്‍മിച്ചെടുക്കുന്നുവെന്നതാണ് സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത.

0Shares