‘സെന്റര്‍ ഫോര്‍ തിയറി ആന്റ് ക്രിറ്റിസിസം’ പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ ആരംഭിക്കുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing ‘സെന്റര്‍ ഫോര്‍ തിയറി ആന്റ് ക്രിറ്റിസിസം’ പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ ആരംഭിക്കുന്നു

കാസര്‍കോട്: സിദ്ധാന്ത വിമര്‍ശന പഠനങ്ങള്‍ക്ക് ഊന്നല് കൊടുത്തുകൊണ്ടുള്ള പുതിയ പഠനകേന്ദ്രം ‘സെന്റര്‍ ഫോര്‍ തിയറി ആന്റ് ക്രിറ്റിസിസം’ പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ ആരംഭിക്കുന്നു. സിദ്ധാന്തങ്ങളും വിമര്‍ശനവും ദൈനംദിനവുമായി ബന്ധപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ ആണ് ‘സെന്റര്‍ ഫോര്‍ തിയറി ആന്റ് ക്രിറ്റിസിസം’ മുന്നോട്ടുവക്കുന്നത്. ഇംഗ്ലീഷ് ആന്റ് കംപാരറ്റിവ് ലിറ്ററേച്ചര്‍ വിഭാഗം അധ്യക്ഷനും അസോസിയേറ്റ് പ്രൊഫസറും ആയ ഡോ. പ്രസാദ് പന്ന്യന് ആണ് സെന്ററിന്റെ കോര്‍ഡിനേറ്റര്‍. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയിലെ ചാന്‍സലേഴ്സ് പ്രൊഫസര്‍ ഓഫ് ഇംഗ്‌ളീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ രാജഗോപാലന്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20, 21 തീയതികളില്‍ ദ്വിദിന ലക്ചര്‍- കം -സെമിനാറും നടക്കും. ആദ്യദിവസത്തെ പ്രഭാഷണം ‘താരതമ്യ സാഹിത്യവും വിമര്‍ശനാത്മക സിദ്ധാന്തവും’ എന്ന വിഷയത്തെ അധികരിച്ചു നടക്കും. രണ്ടാം ദിവസം പ്രഭാഷണപരന്പരയില്‍ ഫ്രഞ്ചുചിന്തകനായ ഴാക് ദെറീദയെ സംബന്ധിച്ചുള്ള പ്രൊഫസര്‍ രാധാകൃഷ്ണന്റെ പ്രത്യേക പ്രഭാഷണം ഈയിടെ അന്തരിച്ച അധ്യാപകനും എഴുത്തുകാരനും സ്‌കൂള് ഓഫ് ലെറ്റേഴ്‌സ് ഡയറക്ടരും ആയ പ്രൊഫ.വി. സി. ഹാരിസിന് സമര്‍പ്പിക്കും. വി..സി ഹാരിസ് ദെറീദയുടെ ചിന്തകളെ മലയാളികളെ പരിചയപ്പടുത്തുന്നതില്‍ സുപ്രധാനപങ്കുവഹിച്ച ചിന്തകനായിരുന്നു. അന്താരാഷ്ട്രതലത്തില്‍ കഴിവു തെളിയിച്ച സൈദ്ധാന്തികര്‍, സര്‍വകലാശാല അധ്യാപകര്‍, ഗവേഷകര്‍, എഴുത്തുകാര്‍, എന്നിവരെ ഉള്‍പ്പെടുത്തി ശില്‍പശാലകളും സെമിനാറുകളും സംഘടിപ്പിക്കും. ഇ- ലിറ്റില് മാഗസിനുകള്‍, ജേര്‍ണലുകള്‍ എന്നിവയിലൂടെ ഡിജിടല്‍ സ്‌പേസില്‍ ഇടപെടുന്നതിനും സെന്റര്‍ ഒരുങ്ങുകയാണ്.

0Shares