സെക്രട്ടേറിയേറ്റ് പടിക്കൽ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബവും നടത്തുന്ന പട്ടിണിസമരം നാലാംദിവസം; സമരത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി; സമരപ്പന്തലിനു മുമ്പിൽ വച്ച്‌ സമരസമിതി നേതാവിന് അപകടം

  • Post category:news
  • Reading time:1 min read
You are currently viewing സെക്രട്ടേറിയേറ്റ് പടിക്കൽ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബവും നടത്തുന്ന പട്ടിണിസമരം നാലാംദിവസം; സമരത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി; സമരപ്പന്തലിനു മുമ്പിൽ വച്ച്‌ സമരസമിതി നേതാവിന് അപകടം

തിരുവനന്തപുരം/ കാസർകോട്: സെക്രട്ടേറിയേറ്റ് പടിക്കൽ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബവും നടത്തുന്ന പട്ടിണിസമരം നാല് ദിവസം പിന്നിടുകയാണ്. ഇന്നലെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്താനും തീരുമാനിച്ചിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് ഇപ്പോൾ തലസ്ഥാനത്ത് സമരം നടത്തുന്നത്. സർക്കാർ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി പറയുന്നത്.അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ല. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതിനെ സമരക്കാർ സമരക്കാർ രംഗത്തുവന്നു. ഒരു മന്ത്രിക്ക് എങ്ങനെയാണ് സമരത്തിനെത്തിയ കുട്ടികളെ പ്രദര്‍ശന വസ്തുവായി കാണാൻസാദിക്കുന്നതെന്നും അവർ ചോദിച്ചു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യതരഹിതമായ നിലപാടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാഭായ് പ്രതികരിച്ചു.

അതേസമയം എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്കേറ്റത് സമരക്കാരെ വേദനിപ്പിച്ചു. സമരപ്പന്തലിനു മുമ്പിൽ വച്ച്‌ ഓട്ടോറിക്ഷ ഇടിച്ചാണ് കുഞ്ഞികൃഷ്ണന് പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോൾ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

0Shares