സൂര്യഗ്രഹണവും ശാസ്ത്രവും; കുട്ടികളുടെ സൂര്യോത്സവ സംഗമം ശ്രദ്ധേയമായി

  • Post category:local news
  • Reading time:1 min read
You are currently viewing സൂര്യഗ്രഹണവും ശാസ്ത്രവും; കുട്ടികളുടെ സൂര്യോത്സവ സംഗമം ശ്രദ്ധേയമായി

കുറ്റിക്കോൽ(കാസർകോട്): സൂര്യഗ്രഹണവും ശാസ്ത്രവും, മുൻനിർത്തിയുള്ള കുട്ടികളുടെ സൂര്യോത്സവ സംഗമം ശ്രദ്ധേയമായി. ബാലസംഘം ബേഡകം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സൂര്യോത്സവം സംഘടിപ്പിച്ചത്.

ആകാശ വിസ്മയം ആഘോഷമാക്കാം എന്ന സന്ദേശവുമായാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനം ലക്ഷ്യമാക്കി സൂര്യോത്സവം പരിപാടി നടത്തിയത്.

ഡിസംബർ 25, 26 ദിവസങ്ങളിൽ കുറ്റിക്കോൽ പതിക്കാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഉദുമ എം.എൽ..എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ലോഹിതാക്ഷൻ പെരിങ്ങാനം ക്യാമ്പ് നയിച്ചു. നക്ഷത്ര പഠനം, സൂര്യഗ്രഹണം, ശാസ്ത്ര പഠനങ്ങൾ, ശാസ്ത്ര കളികൾ, ഗ്രഹണം എങ്ങനെ നോക്കാം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

സുകുമാരൻ മാസ്റ്റർ, എ.ഗോപാലകൃഷ്ണൻ, പുരുഷു കുട്ടിപ്പാറ, ടി.കെ മനോജ്‌, മിനിമോൾ തുടങ്ങിയവർ നേതൃത്വം നൽകി. ആതിര അധ്യക്ഷയായി. ശ്രീരൂപ് സ്വാഗതം പറഞ്ഞു.

0Shares