സുൽത്താൻ ഗോൾഡിന്‍റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.എം കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സുൽത്താൻ ഗോൾഡിന്‍റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.എം കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

പ്രമുഖ വ്യവസായിയും സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ സ്ഥാപകനുമായ ടി. എം കുഞ്ഞഹമ്മദ് ഹാജി (79) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ മംഗ്ളൂരു യേനപോയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സ്വര്‍ണ്ണാഭരണ വ്യാപാര രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച അദ്ദേഹം കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മൃതദേഹം മൊഗ്രാലിലെ വീട്ടിലെത്തിച്ച്‌ ബുധനാഴ്ച ഉച്ചയ്ക്ക് 12.25 മണിയോടെ കുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0Shares