സുള്‍ഫെക്‌സ് മാട്രസുമായി ചേര്‍ന്ന് ചാനല്‍ ആര്‍.ബി നടപ്പിലാക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതി പിലിക്കോട്ടും; പഞ്ചായത്തിലെ നിര്‍ധനര്‍ക്ക് സൗജന്യമായി മെത്തകള്‍ വീടുകളിലെത്തിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സുള്‍ഫെക്‌സ് മാട്രസുമായി ചേര്‍ന്ന് ചാനല്‍ ആര്‍.ബി നടപ്പിലാക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതി പിലിക്കോട്ടും; പഞ്ചായത്തിലെ നിര്‍ധനര്‍ക്ക് സൗജന്യമായി മെത്തകള്‍ വീടുകളിലെത്തിച്ചു

കാസര്‍കോട്: പ്രമുഖ മെത്തനിര്‍മ്മാണ കമ്പനിയായ സുള്‍ഫക്‌സ് മാട്രസുമായി ചേര്‍ന്ന് ചാനല്‍ ആര്‍.ബി നടത്തുന്ന സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി പിലിക്കോട് പഞ്ചായത്തിലും നിര്‍ധനര്‍ക്ക് സൗജന്യമായി മെത്തകള്‍ നല്‍കി. മട്ടലായി കോളനിയിലെ മരുതന്‍(80), തുമ്പക്കുതിരിലെ മാണി(75) എന്നിവര്‍ക്കാണ് മെത്തകള്‍ വീട്ടിലെത്തിച്ചു നല്‍കിയത്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുള്‍ഫെക്സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി, ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, സുള്‍ഫെക്സ് മാട്രസ് ഫാക്ടറി മാനേജര്‍ ബിജു, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ ശ്യാമള, പഞ്ചായത്ത് അംഗങ്ങളായ യു.പി രാജീവന്‍, ടി.പി രാഘവന്‍, പാലിയേറ്റിവ് കേയര്‍ നഴ്സ് സ്മിത തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെബ്രവരി 20 നാണ് കാസര്‍കോട് കലക്ടറേറ്റില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ചേര്‍ന്ന് ഫാളാഗ് ഓഫ് ചെയ്ത് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കാസര്‍കോട് മഞ്ചേശ്വരം മണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ മെത്തവിതരണം ചെയ്തു. വരും മാസങ്ങളില്‍ സാന്ത്വന സ്പര്‍ശം പദ്ധതി മറ്റു പഞ്ചായത്തുകളിലും നടപ്പിലാക്കും.

0Shares