കാസര്‍കോട്: പ്രമുഖ മെത്തനിര്‍മ്മാണ കമ്പനിയായ സുള്‍ഫക്സ് മാട്രസുമായി ചേര്‍ന്ന് ചാനല്‍ ആര്‍.ബി നടത്തുന്ന സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ പഞ്ചായത്തിലും നിര്‍ധനര്‍ക്ക് സൗജന്യമായി മെത്തകള്‍ നല്‍കി.
നടക്കാവിലെ രത്‌നാകരന്‍, ദാമോദരന്‍, ബിരിച്ചേരിയിലെ എ.സി നഫീസ, പേക്കടത്തെ ലക്ഷമി, ഉടുമ്പുന്തലയിലെ സുശീല എന്നിവര്‍ക്കാണ് മെത്തകള്‍ വീട്ടിലെത്തിച്ചു നല്‍കിയത്.
പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ മുസ്തഫ അധ്യക്ഷയായി. സുള്‍ഫെക്‌സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ബാവ, ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, സീനിയര്‍ റിപോര്‍ട്ടര്‍ ദേവിദാസ്, സുള്‍ഫെക്‌സ് മാട്രസ് ഫാക്ടറി മാനേജര്‍ ബിജു, പഞ്ചായത്തംഗങ്ങളായ പി കുഞ്ഞമ്പു, ടി.വി വിനോദ് കുമാര്‍, സത്താര്‍ വടക്കുമ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫെബ്രവരി 20 നാണ് ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ചേര്‍ന്ന് ഫാളാഗ് ഓഫ് ചെയ്ത് പദ്ധതിയ്ക്ക് കാസര്‍കോട് കലക്ടറേറ്റില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് കാസര്‍കോട് മഞ്ചേശ്വരം മണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ മെത്തവിതരണം ചെയ്തു. വരും മാസങ്ങളില്‍ സാന്ത്വന സ്പര്‍ശം പദ്ധതി മറ്റു പഞ്ചായത്തുകളിലും നടപ്പിലാക്കും.
സുള്‍ഫെക്സ് മാട്രസുമായി ചേര്‍ന്ന് ചാനല്‍ ആര്‍.ബി നടപ്പിലാക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതി തൃക്കരിപ്പൂരിലും; പഞ്ചായത്തിലെ അഞ്ചു നിര്‍ധനര്‍ക്ക് സൗജന്യമായി മെത്തകള്‍ വീടുകളിലെത്തിച്ചു