
സുപ്രിയ അല്ല ആദ്യ പ്രണയിനിയെന്ന് നടന് പൃഥ്വിരാജ്. ആദ്യ പ്രണയിനിയുടെ പേര് ജൂണ്‍. താന്‍ ഓസ്ട്രേലിയയിലെ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും ജൂണ്‍ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേരെന്നുമാണ് താരം വെളിപ്പെടുത്തിയത്. ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ സുപ്രിയയ്ക്ക് മുമ്പ് തനിക്ക് പഠനകാലത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് പൃഥ്വി പറയുന്നു.

ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് തയ്യാറെടുക്കുന്നതിന് വേണ്ടി കുറച്ച് മാസത്തേക്ക് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് താരം. സിനിമയ്ക്ക് വേണ്ടി താടിയും മുടിയും നീട്ടി വളര്‍ത്തി 20 കിലോയോളം ഭാരം കുറച്ചാണ് പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നത്.
