സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനം: കലാ-കായിക മത്സരം സംഘടിപ്പിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനം: കലാ-കായിക മത്സരം സംഘടിപ്പിക്കും

കാസര്‍കോട്: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. തളങ്കരയില്‍ മാപ്പിളപ്പാട്ട്, പാടിയില്‍ നാടന്‍പാട്ട്, ചെര്‍ക്കളയില്‍ കവിതാലാപനം, വിദ്യാനഗറില്‍ വിപ്ലവഗാനം, മൊഗ്രാല്‍ പുത്തൂരില്‍ മുദ്രവാക്യരചനയും വിളിയും മത്സരവും സംഘടിപ്പിക്കും. മധൂരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്, പാണലത്ത് വോളിബോള്‍, കളരിയില്‍ കബഡി, ചെങ്കളയില്‍ ഷട്ടില്‍ ടൂര്‍ണമെന്റ്, വടംവലിയും, വിദ്യാനഗര്‍ഇല കാരംസ്, ഷൂട്ടൗട്ട് മത്സരമ സംഘടിപ്പിക്കും. കാസര്‍കോട് ഒപ്പുരമച്ചോട്ടില്‍ തെരുവോര ചിത്രരചനയും, വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് വരെ കൂട്ടയോട്ടവും സംഘടിപ്പിക്കും. സംഘാടക സമതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ടി.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. കെ.എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.

0Shares