കാസര്‍കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു.സമവായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാണ്. കാസര്‍കോട് കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ക്ളായിക്കോട് മുഴക്കോം സ്വദേശിയാണ്. അടിയുറച്ച പാര്‍ടി കുടുംബാംഗമായിരുന്നു. ചെറുപ്പം മുതല്‍തന്നെ പാര്‍ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കെ.എസ്.വൈ.എഫിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. 2002 ല്‍ ജോലിയുപേക്ഷിച്ച് മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു. മികച്ച നടനും വോളിബോള്‍ താരവുമായിരുന്നു. കര്‍ഷകതൊഴിലാളി സംസ്ഥാന കമ്മിറ്റിയംഗംകൂടിയാണ്. ദീര്‍ഘകാലം കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസിഡണ്ടായിരിക്കുമ്പോഴാണ് ഏറ്റവും നല്ല ജില്ലാ പഞ്ചായത്തായി കാസര്‍കോട് ദേശീയതലത്തില്‍ അംഗീകാരം നേടിയത്.
1964ല്‍ പാര്‍ടി മെമ്പര്‍ഷിപ്പില്‍ വന്നു, ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത കയ്യൂര്‍-ചീമേനി ലോക്കല്‍ സെക്രട്ടറി, അവിഭക്ത നീലേശ്വരം ഏസി അംഗം, പിന്നീട് ജില്ലവന്നപ്പോള്‍ ജില്ലാ കമ്മിറ്റി അംഗം അന്ന് പി.കരുണാകരന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് 1996 മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗ്മായി പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പരേതനായ കുഞ്ഞമ്പു നമ്പ്യാര്‍-ചിരുതൈയമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍; എംആര്‍ പ്രതിഭ, എം.ആര്‍ പ്രവീണ.