സിറ്റിഗോൾഡ് കിഡ്സ് ജ്വല്ലറിയുടെ നവീകരിച്ച ഷോറും സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing സിറ്റിഗോൾഡ് കിഡ്സ് ജ്വല്ലറിയുടെ നവീകരിച്ച ഷോറും സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കുട്ടികൾക്ക് മാത്രമായുള്ള ഉത്തരാമലബാറിലെ തന്നെ ഒരേയൊരു ജ്വല്ലറിയായ സിറ്റിഗോൾഡ് കിഡ്സ് ജ്വല്ലറിയുടെ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന നവീകരിച്ച ഷോറൂം സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ബദര്‍ അല്‍ ഷമാ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ ഗള്‍ഫ് വ്യവസയായിയുമായ അബ്ദുല്‍ ലത്വീഫ് ഉപ്പളഗേറ്റ് ആദ്യവില്‍പന നിര്‍വ്വഹിച്ചു.

കുട്ടികള്‍ക്കായുള്ള ഡൈലി വെയര്‍ ആഭരണങ്ങള്‍, മഴവില്‍ ബാംഗിള്‍സ്, ഡിസ്‌നി കലക്ഷന്‍സ് തുടങ്ങിയവ സിറ്റി ഗോള്‍ഡില്‍ ലഭിക്കുന്നതാണ്. കിഡോസ് ആന്റിക് കളക്ഷന്‍സ് , നിയാമോ , മിറോസ ലൈറ്റ് വെയ്റ്റ് തുടങ്ങിയ കളക്ഷനുകൾ സിറ്റി ഗോള്‍ഡ്‌ കിഡ്സിന്‍റെ മാത്രം പ്രത്യേകതയാണ്.

സിറ്റി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീം കോളിയാട് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എ അബ്ദുര്‍ റഹ് മാന്‍, യു. കെ യൂസുഫ്, ഖത്തര്‍ അബ്ദുല്ല ഹാജി, ടി. എ ഷാഫി, കെ. എം ബഷീര്‍, ജലീല്‍ കോയ, മഹ്മൂദ് ഹാജി, ഇഖ്ബാല്‍, നൗഷാദ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ദില്‍ഷാദ്, ഖയ്യൂം മാന്യ, ഹസൈനാര്‍ അടുക്കത്ത്ബയല്‍, ജാഫര്‍, മുനീര്‍, അബ്ദുല്‍ ഖാദര്‍, അസ്ലം, മുഹമ്മദ് കുഞ്ഞി, അഹ് മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares