കാസര്‍കോട്: രണ്ടു പോലീസ് വാഹനം സിനിമാ സ്‌റ്റൈലില്‍ ഇടിച്ചു തെറിപ്പിച്ച മരണപ്പാച്ചില്‍ നടത്തിയ മണല്‍ ലോറി പിടിയില്‍. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. ബദിയടുക്ക പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സുള്ള്യ ഭാഗത്തുനിന്നും മണലുമായി വന്ന ലോറി പൊലിസിനെ വെട്ടിച്ച് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടേ പോലിസ് വാഹനത്തിലിടിച്ച് ലോറി രക്ഷപ്പെട്ടു. ഇതോടെ ഈ വിവരം ബദിയടുക്ക പോലീസ് വിദ്യാനഗര്‍ പോലീസില്‍ വിവരം കൈമാറുകയായിരുന്നു. വിദ്യാനഗര്‍ എസ്.ഐ വിനോദ് കുമാറും ഒരുപോലീസുകാരനും മണല്‍ലോറിയെ പിടികൂടാനായി റോഡില്‍ പരിശോധന തുടങ്ങി. മധൂര്‍ പട്ളയിലെത്തിയപ്പോള്‍ അമിതവേഗതയില്‍ ഒരു മണല്‍ലോറി വരുന്നത് കണ്ടു.
പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ജീപ്പിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം ലോറി ഓട്ടം തുടരുകയായിരുന്നു. എന്നാല്‍ എസ്.ഐയും പോലീസുകാരനും സിനിമാസ്‌റ്റൈലില്‍ കിലോമീറ്ററോളം മണല്‍ലോറിയെ പിന്തുടര്‍ന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് മണല്‍ലോറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കര്‍ണാടക സ്വദേശിയാണ് ലോറി ഓടിച്ചിരുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ബോധപൂര്‍വമാണ് മണല്‍ലോറി പോലീസ് വാഹനങ്ങളിലിടിച്ചതെന്നു പോലിസ് പറഞ്ഞു. ഡ്രൈവര്‍ക്കെതിരേ അനധികൃത മണല്‍കടത്തിന് പുറമെ നരഹത്യാശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
സിനിമാ സ്‌റ്റൈലില്‍ ലോറി പോലിസ് ജീപ്പിലിടിച്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമം; രക്ഷപ്പെടാന്‍ ശ്രമിച്ച മണല്‍ ലോറിയെ പിന്തുടര്‍ന്നു പിടികൂടി