കാസര്‍കോട്: സിനിമാ തീയറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് അടിയിലായ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഏഴു തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരം. തമിഴ് നാട് വില്ലുപുരം കള്ളിക്കുറിശി സ്വദേശിയും കാസര്‍കോട്ട് താമസക്കാരനുമായ മണിവേലു(29)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കാസര്‍കോട് ഗീതാ ടാക്കീസ് കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെയാണ് സംഭവം. വലിയ ബീമും സ്ലാബും ഒന്നിച്ച് തകര്‍ന്നു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ബഹളം വെച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും എത്തി.
തുടര്‍ന്ന് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെയും പുറത്തെടുത്തത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.