സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: തൊഴിലാളികളുടെ കുറവ് മൂലം പ്രധാന വെല്ലുവിളിനേരിടുന്ന മേഖലകളിലേക്ക് ആളുകളെ ലഭ്യമാക്കുന്നതിനായുള്ള സ്ഥാപനമായ സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഹെഡ് ഡി രവീന്ദ്രന്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ മൊയ്തീന്‍ കുഞ്ഞി, നാഗേഷ് ഷെട്ടി, ചാനല്‍ ആര്‍.ബി സി.ഇ ഒ ഹാരിസ് പുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് എതിര്‍വശമുള്ള അപ്സര ഷോപ്പിംഗ് കോപ്ലക്സിലാണ് സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. സെക്യൂരിറ്റി മുതല്‍ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ വരെയും ഇത് കൂടാതെ ടെക്നിക്കല്‍ മേഖല, പ്ലംബിംഗ് ആന്‍ഡ് വയറിങ് വര്‍ക്കേഴ്സ്, ഡ്രൈവേഴ്സ്, ഹോട്ടല്‍ മേഖലകളിലെ ഒഴിവിലേക്കുള്ള ആളുകള്‍, ഹോം നഴ്സ്, ആശുപത്രികളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍, വീട്ടുവേലക്കാര്‍, വെല്‍ഡര്‍, ഫിറ്റര്‍, മുതല്‍ ഏതു ആവശ്യത്തിനുള്ള ജോലിക്കാരെയും ഇനി സാര്‍സ് നിങ്ങള്‍ക്ക് നല്‍കും. സാര്‍സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645907752.

0Shares