കാസര്‍കോട്: ചൂടാറാതെ, സത്യം ഒട്ടും ചോരാതെ വാര്‍ത്തകളെ വായനക്കാരന്റെ മുന്നിലെത്തിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ നോവനഭവിക്കുന്നവരെ കണ്ടെത്താനും സഹായിക്കാനുമുള്ള മാധ്യമങ്ങളുടെ തല്‍പരത പ്രശംസനീയമാണെന്ന് കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി. ഈ വഴിയില്‍ സുല്‍ഫെക്‌സ് മാട്രസുമായി ചേര്‍ന്ന് ചാനല്‍ ആര്‍.ബി. ആരംഭിച്ച സാന്ത്വന സ്പര്‍ശം പദ്ധതി നന്മയൂറുന്ന മനസ്സിന്റെ അടയാളമായി കാണുന്നു. അവശത അനുഭവിക്കുന്നവര്‍ക്ക് തണലാവാന്‍ ചാനല്‍ ആര്‍.ബിക്കു കഴിയും. ഈ മേഖലയില്‍ ചാനല്‍ ആര്‍.ബിയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അതാണ് വിളിച്ചു പറയുന്നത്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം പറഞ്ഞു.
ചാനല്‍ ആര്‍ബിയും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്ന് നിര്‍ധനരായ രോഗികള്‍ക്ക് താങ്ങായി മാറിയ പദ്ധതിയാണ് സാന്ത്വന സ്പര്‍ശം. ശയ്യാവലംബകളികളായ നിരവധി രോഗികള്‍ക്ക് ആശ്വാസമായി മെത്ത നല്‍കുന്ന പദ്ധതിയാണ് അത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെ മാസം പത്തുപേര്‍ക്കാണ് മെത്തനല്‍കി വരുന്നത്. ഫെബ്രുവരി മാസത്തെ മെത്തവിതരണം പൂര്‍ത്തിയായി. ചാനല്‍ ആര്‍ബിയുടെ പ്രത്യേകസമിതിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. അതിന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്.
‘സാന്ത്വന സ്പര്‍ശം പദ്ധതി’ നന്മയൂറുന്ന മനസ്സിന്റെ അടയാളമെന്ന് ടി.എ ഷാഫി