കാസര്‍കോട്: തനതായ തുളുനാടന്‍ കലാരൂപങ്ങളെ സ്‌കൂള്‍ കലോല്‍സവത്തില്‍ ഉള്‍പെടുത്തണമെന്ന് സ്റ്റേജ് ആര്‍ടിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള(സവാക്) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ജി വിശാഖന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷനായി. കല്‍മാഡി സദാശിവ ആചാര്യ മുഖ്യാതിഥിയായിരുന്നു. ഹരിദാസ് ചെറുകുന്ന്, ബിന്ദു സജിത് കുമാര്‍, ആശാഗോവിന്ദ്, ഡോ.രാജേഷ് ആള്‍വ, ഉമേഷ് സാലിയന്‍, രവിന്ദ്ര റൈ, കെ മുരളീധരന്‍ സംബന്ധിച്ചു.
പുതിയ ഭാരവാഹികള്‍: കല്‍മാഡി സദാശിവ ആചാര്യ (രക്ഷാധികാരി), ഉമേഷ് സാലിയന്‍(പ്രസിഡന്റ്), ആര്‍ടിസ്റ്റ് അബ്ദുല്ല, ദിവാന ശിവ ശങ്കര്‍, കെ.വി രമേശ്(വൈസ് പ്രസിഡന്റ്), ഡോ.രാജേഷ് ആള്‍വ(സെക്രട്ടറി), സി.എച്ച് ഉല്ലാസ്(ട്രഷറര്‍).
