സര്‍വ്വിസ് ചാര്‍ജില്‍ വന്‍ വര്‍ധനവുമായി മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍: പ്രവാസികള്‍ ദുരിതത്തില്‍.

  • Post category:news
  • Reading time:1 min read
You are currently viewing സര്‍വ്വിസ് ചാര്‍ജില്‍ വന്‍ വര്‍ധനവുമായി മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍: പ്രവാസികള്‍ ദുരിതത്തില്‍.

അബൂദബി: യു.എ.ഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനങ്ങള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പില്‍ (എഫ.്ഇ.ആര്‍.ജി) അംഗങ്ങളായ സ്ഥാപനങ്ങളാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. 1000 ദിര്‍ഹം വരെയുള്ള ഇടപാടുകള്‍ക്ക് ഒരു ദിര്‍ഹവും അതിന് മുകളിലുള്ള ഇടപാടുകള്‍ക്ക് രണ്ട് ദിര്‍ഹവുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ 1000 ദിര്‍ഹം വരെയുള്ള ഇടപാടുകള്‍ക്കുള്ള ഫീസ് 15ല്‍ നിന്ന് 16 ആയും അതിന് മുകളിലുള്ള ഇടപാടുകള്‍ക്കുള്ള ഫീസ് 20ല്‍ നിന്ന് 22 ആയും ഉയര്‍ന്നു. ഏപ്രില്‍ 15 മുതലാണ് വര്‍ധന നിലവില്‍ വന്നത്. മൊത്തം 72 ധനവിനിമയ സ്ഥാപനങ്ങളാണ് എഫ്.ഇ.ആര്‍.ജിയില്‍ അംഗങ്ങളായിട്ടുള്ളത്. സംഘടനയില്‍ അംഗങ്ങളല്ലാത്ത സ്ഥാപനങ്ങള്‍ ഫീസ് വര്‍ധന സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. യു.എയില്‍ 140ഓളം ധനവിനിമയ സ്ഥാപനങ്ങളാണ് ഉള്ളത്.

0Shares