സര്‍വീസിലിരിക്കേ മരണമടഞ്ഞ സൈനികര്‍ക്കു ആദരാഞ്ജലിയര്‍പിച്ച് കാസര്‍കോട് പോലിസ് അനുസ്മരണ ദിനം ആചരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing സര്‍വീസിലിരിക്കേ മരണമടഞ്ഞ സൈനികര്‍ക്കു ആദരാഞ്ജലിയര്‍പിച്ച് കാസര്‍കോട് പോലിസ് അനുസ്മരണ ദിനം ആചരിച്ചു

കാസര്‍കോട്: സര്‍വീസിലിരിക്കേ മരണമടഞ്ഞ സൈനികര്‍ക്കു ആദരാഞ്ജലിയര്‍പിച്ച് കാസര്‍കോട് പോലിസ് അനുസ്മരണ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായുള്ള അനുസ്മരണ റാലി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ജില്ലാ പോലിസ് ചീഫ് ഡോ.എ ശ്രീനിവാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായക്, സി.ഐ വി.വി മനോജ്, എസ്.ഐ പി അജിത്ത് കുമാര്‍ തുടങ്ങിയവരും ടൗണ്‍ സ്റ്റേഷനിലെ പോലിസുകാരും, സ്റ്റുഡന്റ് പോലിസ് കേഡറ്റുകളും റാലിയില്‍ സബന്ധിച്ചു. ഒക്ടോബര്‍ 21 ദേശീയ പോലീസ് ദിനമായാണ് ആചരിക്കുന്നത്.

1959ലെ ചൈനീസ് സേനയുടെ ആക്രണത്തില്‍ രക്തസാക്ഷിത്വം വഹിച്ച 10 പോലീസുകാരുടെ സ്മരണ പുതുക്കിയാണ് രാജ്യം പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്.

0Shares