
കോട്ടയം: ഇന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മേശപ്പുറത്ത് വെച്ചതോടെ കേരളം ചര്‍ച്ച ചെയ്യുന്നത് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. കേരളാ രാഷ്ട്രീയത്തിലെ പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത് എന്ന വിവരം പുറത്തുവന്നുകഴിഞ്ഞു.
മംഗളം ഓണ്‍ ലൈന്‍ വിഭാഗം മേധാവിയായ സുനിതാ ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ച സരിതയും കേരളവും എന്ന കുറിപ്പ് താഴെ വായിക്കാം.
സരിത കേരളത്തെ അടയാളപ്പെടുത്തുമ്പോൾ സരിതക്കു മുൻപും ശേഷവും എന്ന് കേരള ചരിത്രത്തെ രണ്ടായി വിഭജിക്കാം .
സരിതക്ക് മുൻപുള്ള കേരളം സദാചാരം വിങ്ങിപ്പൊട്ടി വിതുമ്പി നിന്ന ഒരു തുണ്ടു ഭൂമിയായിരുന്നു . സരിതയെ പോലൊരു സ്ത്രീയെ കേരളീയർ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സരിതയെ അംഗീകരിക്കാനും അവരെ അവജ്ഞയോടു കൂടിയല്ലാതെ , കപട സദാചാര ബോധത്തിന്റെ കണ്ണാടിയിൽ കൂടിയല്ലാതെ നോക്കി കാണാനും ഇന്നും ഭൂരിപക്ഷം മലയാളിക്കും കഴിഞ്ഞിട്ടില്ല .
മുന്‍വിധികളെല്ലാം മാറ്റി വച്ച് ഒന്ന് ചിന്തിച്ചു നോക്കു സരിതയെ പോലുള്ള ഒരു സ്ത്രീയും നമ്മുടെ സമൂഹത്തിൽ ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ,
1 . നീ എന്നോടൊപ്പം കിടന്നു. ഓക്കേ… ഞാനത് ഇഷ്ടപ്പെട്ടു കൊണ്ട് ചെയ്തതാണ്. എനിക്ക് പരാതിയില്ല എന്ന് പറഞ്ഞ സരിത കാറി തുപ്പിയത് മലയാളിയുടെ കപടസദാചാരത്തിന്റെ നടുമുറ്റതാണു .
2 . നീ എനിക്ക് പലതും വാഗ്ദാനം ചെയ്തു എന്റെ കൂടെ കിടന്നു. ഓക്കേ.. എന്നാൽ നീ വാക്ക് പാലിച്ചില്ല . അപ്പോൾ നീ എന്നെ ചതിക്കുകയായിരുന്നു. എന്റെ ശരീരത്തെ ഉപയോഗിക്കുകയായിരുന്നു. എനിക്ക് പരാതിയുണ്ട് എന്ന് പറഞ്ഞ സരിത ചോദ്യം ചെയ്തത് കാലങ്ങളായി സ്ത്രീ ശരീരം ഞങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് എന്ന് ധരിച്ചു വച്ചിരുന്ന വഷളന്മാരുടെ ആത്മാഭിമാനത്തെയാണ് .
3 . എന്റെ അനുമതിയില്ലാതെ നീ എന്റെ ശരീരത്തിൽ തൊട്ടു . അത് നിയമം അനുശാസിക്കുന്ന പ്രകാരം ബലാത്സംഗത്തിന്റെ പരിധിയിൽ വരും. കേസെടുക്കണം. എന്ന് പറഞ്ഞ സരിത പുരുഷാധികാരത്തിന്റെ , ആണത്തത്തിന്റെ അടിത്തറയാണ് ഇളക്കിയത് .
4 . എന്റെ നഗ്ന ശരീരം നിങ്ങൾ പ്രചരിപ്പിച്ചു . ഓക്കേ … പെട്ടന്ന് ഞാനൊന്നു ഞെട്ടി. കാരണം അത് എന്റെ ശരീരത്തെ പ്രണയിച്ചവന് ഞാൻ നൽകിയതാണ്. അല്ലാതെ പൊതുജനങ്ങൾക്ക് നൽകിയതല്ല. എന്നാലും പോട്ടെ . സാരമില്ല . ഞാൻ സുന്ദരിയാണ്. എനിക്ക് എന്റെ ശരീരത്തിന്റെ അഴകളവുകളിലും സൗന്ദര്യത്തിലും അഭിമാനമുണ്ട് എന്നവൾ പറഞ്ഞപ്പോൾ ആണുങ്ങൾ ഒന്നടങ്കം ഞെട്ടി. ആണുങ്ങൾ മാത്രമല്ല . ഒരുമാതിരിപ്പെട്ട എല്ലാ പെണ്ണുങ്ങളും ഞെട്ടി. സരിത എല്ലാ കപട സദാചാരത്തെയും പൊളിച്ചെഴുതുകയായിരുന്നു .
സരിതയെ മഹത്വവൽക്കരിക്കാൻ വേണ്ടിയല്ല ഈ കുറിപ്പ് എഴുതിയത്. കപട സദാചാര മലയാളികൾ സരിതയുടെ മുന്നിൽ എത്ര നിസഹായരായി അന്തംവിട്ടു നിന്ന് എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണു . സരിതയുടെ മുന്നിൽ കപടസദാചാരവാദികൾ എത്ര ചെറുതായി എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണു .
സരിതക്കു മുൻപും ശേഷവും എന്നു കേരളം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ് . കപടസദാചാരക്കാർ എന്നും മലയാളികൾ എന്നും. അപ്പൊ ഇനി നമുക് സോളാർ റിപ്പോർട്ട് വായിക്കാം.
