സമാധാനത്തിൻ്റെ സന്ദേശമായി വീണ്ടുമൊരു നബിദിനം

  • Post category:news
  • Reading time:1 min read
You are currently viewing സമാധാനത്തിൻ്റെ സന്ദേശമായി വീണ്ടുമൊരു നബിദിനം

കാസര്‍കോട്: സമാധാനത്തിന്റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്. കേരളത്തില്‍ ഇന്നാണ് നബിദിനം ആഘോഷിക്കുന്നത്. ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അന്ത്യ പ്രവാചകന്റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. പിറന്നാളിലുള്ള സന്തോഷ പ്രകടനമായി മൗലിദാഘോഷവും നടക്കുന്നുണ്ട്. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന നരകാഗ്‌നിയില്‍ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു. പ്രവാചകന്‍ സ്മരണകള്‍ അയവിറക്കി കൊണ്ട് നടന്ന റാലി നിറചാര്‍ത്തായി. വിവിധ പള്ളികളും മദ്രസ്സകളും കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളില്‍ വിശ്വസികളായ നിരവധി പേരാണ് അണിനിരക്കുന്നത്. ഘോഷയാത്രയില്‍ കുട്ടികളുടെ വിവിധ കലാപരിപ്പാടികള്‍ കാണാന്‍ ജനം ഒഴുകിയെത്തി. പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസി ലോകം സന്തോഷ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടന്നു.

0Shares