
ചേളാരി/ കാസർകോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2020 ഏപ്രില്‍ 4,5,6 തിയതികളില്‍ നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്ക് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ https://exam.samastha.info സൈറ്റില്‍ ഓണ്‍ലൈനായി ഇന്ന് മുതല്‍ രജിസ്റ്റർചെയ്യാം.

ജാമിഅ: നൂരിയ്യ – പട്ടിക്കാട്, ജാമിഅ: ദാറുസ്സലാം – നന്തി, ദാറുന്നജാത്ത് – കരുവാരക്കുണ്ട്, പി.കെ.എം.ഐ.സി – പൂക്കോട്ടൂര്‍, ജാമിഅ: യമാനിയ്യ – കുറ്റിക്കാട്ടൂര്‍, മര്‍ക്കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ – കുണ്ടൂര്‍, ജാമിഅ അശ്അരിയ്യ – മടവൂര്‍, ദാറുന്നജാത്ത് – മണ്ണാര്‍ക്കാട്, സമസ്താലയം – ചേളാരി എന്നീ ഒമ്പത് കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക.
ഓണ്‍ലൈനായി അപേക്ഷിച്ച് പ്രിന്റ് എടുത്ത് മദ്‌റസ സെക്രട്ടറി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി എന്നിവര്‍ സാക്ഷ്യപ്പെടുത്തി മാര്‍ച്ച് 15ന് മുൻപായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
