സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഹാജി ചൂരിക്ക് നാടിൻ്റെ അന്ത്യാഞ്ജലി

  • Post category:obitury
  • Reading time:1 min read
You are currently viewing സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഹാജി ചൂരിക്ക് നാടിൻ്റെ  അന്ത്യാഞ്ജലി

കാസര്‍കോട്: പൗരപ്രമുഖനും മീപ്പുഗിരി രിഫായി മസ്ജിദ് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച അബ്ദുല്‍ ഹമീദ് ഹാജി (65)ക്ക് നാടിന്റെ അന്ത്യാഞ്ജലി. നാട്ടിലെത്തിച്ച മൃദേഹത്തിന് അന്ത്യോപചാരമര്‍പിക്കാന്‍ സമൂഹത്തിന്റെ നാനാതുറയില്‍പെട്ട ആളുകള്‍ എത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു ഹമീദ് ഹാജിയുടെ വിയോഗം. മൈസൂരില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും സമൂഹത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു. പ്രവാസ ജീവിതത്തിന് ശേഷമാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവും സമസ്തയുടെ സജീവ പ്രവര്‍ത്തകനും അടുത്തമാസം നടക്കാനിരുന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയുടെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു ഹമീദ് ഹാജി. ഭാര്യ: അവ്വാബി. മക്കള്‍: നൗഷാദ്, ഷംസാദ്, ഫവാസ്, സിയാദ്, ഷാഹിദ്, സാജിദ്, ജാവിദ്, ഷമീമ, ഷമീന. മരുമക്കള്‍: റുഖിയ, യൂസഫ് പാറക്കട്ട, മിസ്രിയ, ആത്തിക്ക, റീമ, നീലു, സുമയ്യ.

0Shares