
കാസർകോട്: സംസ്ഥാന ബീച്ച് വടംവലി മത്സരത്തിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് ഫ്രണ്ട്സ് അമ്പങ്ങാട് ജേതാക്കളായി. സതി, ബേബി, സ്വപ്ന, അനിത, സുശീല, ശ്രീവിദ്യ, സുജാത, ലീല, രാധിക, സ്മിതഎന്നിവരാണ് മത്സരത്തിൽ മാറ്റുരച്ചത്. ക്രിപേഷ് ജിംഖാന, നാഷാദ് മാവ്വൽ എന്നിവർ ടീമിന്‍റെ കോച്ചുമാരാണ്.

വിശ്വനാഥൻ ടീം മാനേജർ. ജില്ലയിലെ പ്രശസ്ത വനിതാ വടംവലി ടീമായ മനോജ് നഗർ കീക്കാനമാണ് ഫ്രണ്ട്സ് അമ്പങ്ങാടിന് വേണ്ടി അണിനിരന്നത്. ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ജേതാക്കളായതും ഇതേ വടംവലി ടീമാണ്.
