
കാസര്‍കോട്: സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങളില്‍ പത്തൊമ്പതാം സ്ഥാനം സംസ്ഥാന തലത്തില്‍ ഉറപ്പിച്ചു കൊണ്ട് വെളളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.വൊക്കേ ഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയം ചരിത്രവിജയം നേടി.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ നിന്നായി 5 ഇനങ്ങളിലാണ് കുട്ടികള്‍ സംസ്ഥാനത്ത് മത്സരിച്ചത്. ഹൈസ്‌കൂള്‍ അഗര്‍ബത്തി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനത്തോടെയാണ് പ്രണവ് എം.കെ എന്ന വിദ്യാര്‍ത്ഥി വിദ്യാലയത്തിന്‍റെ പെരുമ നിലനിര്‍ത്തിയത്.

കുട നിര്‍മ്മാണത്തില്‍ കൃഷ്ണപ്രിയയും, പപ്പറ്ററി നിര്‍മ്മാണത്തില്‍ ഗൗരി രവീന്ദ്രനും, പാവ നിര്‍മ്മാണത്തില്‍ ഗോപികയും വി.എച്ച്. എസ് ഇ വിഭാഗത്തില്‍ എ ഗ്രേഡ് നേടുകയും റെക്‌സിന്‍. ക്യാന്‍വാസ് ഉല്‍പന്ന നിര്‍മാണത്തില്‍ ബി ഗ്രേഡ് നേടി കൃഷ്ണപ്രഭയും ജില്ലയ്ക്ക് അഭിമാനമായി മാറി. അധ്യാപകരുടേയും പി.ടി.എ യുടേയും സജീവ പങ്കാളിത്തമാണ് പഠനത്തിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായിക രംഗങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കാന്‍ സഹായിക്കുന്നത്.
