കാസര്‍കോട്: പാലക്കാട് വെച്ച് നടന്ന 15-മത് സംസ്ഥാന എക്‌സൈസ് കലാകായിക മേളയിലെ ഫുട്ബാള്‍ മല്‍സരത്തില്‍ കാസര്‍കോടിന് രണ്ടാം സ്ഥാനം. ഫൈനല്‍ മത്സരത്തില്‍ തൃശൂരിനോട് ടൈബ്രേക്കറിലൂടെ 4-3 എന്ന ഗോള്‍ നിലയിലാണ് പരാജയപ്പെട്ടത്. നേരത്തെ ആറുതവണ ചാമ്പ്യന്‍ പട്ടം കാസര്‍കോടിന് ലഭിച്ചിരുന്നു. ഒടുവിലായി 2015 ല്‍ ജില്ലാ ടീം ചാമ്പ്യന്മാരായിരുന്നു. എസ്.പി ട്രോഫി ഫുട്‌ബോള്‍ മല്‍സരത്തിലും എക്‌സൈസ് ടീം പങ്കെടുത്തിരുന്നു.
എം അനില്‍കുമാറിന്റെ ശിക്ഷണത്തിലാണ് ടീം ഫുട്‌ബോള്‍ പരിശീലിക്കുന്നത്. അബ്ദുല്ലയാണ് ടീം ക്യാപ്റ്റന്‍. സാജന്‍ അപ്യാല്‍, മഹേഷ്, ബാബു, പ്രശാന്ത്ചാക്കോ, വി സന്തോഷ്‌കുമാര്‍, പി സുരേശന്‍, ടി.കെ രഞ്ജിത്ത്, കെ.വി ജിതേന്ദ്രന്‍, രാജന്‍, രഞ്ജിത്ത്, പ്രജിത്ത്കുമാര്‍, നിഖില്‍ പവിത്രന്‍, പ്രസാദ്, രമേശ്ബാബു, രാജീവന്‍ എന്നിവര്‍ ടീമംഗങ്ങളാണ്. ടീം മാനേജര്‍ വിനോദ് ബി. നായര്‍.
സംസ്ഥാന എക്‌സൈസ് കലാകായിക മേളയിലെ ഫുട്ബാള്‍ മല്‍സരത്തില്‍ കാസര്‍കോടിന് രണ്ടാം സ്ഥാനം