സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; പെരുവണ്ണാമൂഴി ഡാമിന്‍റെ ഷട്ടര്‍ തുറന്നു, ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; പെരുവണ്ണാമൂഴി ഡാമിന്‍റെ ഷട്ടര്‍ തുറന്നു, ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

ഇക്കുറി കാലവര്‍ഷത്തില്‍ വൈകി എത്തിയ മഴ ജനങ്ങളെ ദുരിതത്തിലാക്കുന്നു. പൊന്നാനിയില്‍ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇവിടങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു.

കാസര്‍കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കാസര്‍കോട് വരും മണിക്കൂറില്‍ ശക്തമായ മഴ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുണ്ട്. പുഴകളില്‍ ജലനിരപ്പുയര്‍ന്ന് റോഡുകളിലേക്ക് വെള്ളം നിറഞ്ഞു തുടങ്ങി. റോഡും പുഴയും അറിയാന്‍ പറ്റാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.വെള്ളത്തില്‍ അകപ്പെട്ട വാഹനങ്ങളെ നാട്ടുകാര്‍ നീക്കിക്കൊണ്ടിരിക്കുന്നു.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണിത്. വെള്ളം കയറാനുള്ള സാധ്യതയുണ്ട്. മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുകയാണ്.

0Shares