സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിറങ്ങിയ കലാപ്രതിഭകള്‍ക്ക് വരവേല്‍പ്പ് നല്‍കി; കേരള സ്കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിറങ്ങിയ കലാപ്രതിഭകള്‍ക്ക് വരവേല്‍പ്പ് നല്‍കി; കേരള സ്കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കാഞ്ഞങ്ങാട്: കണ്ണും മനസും നിറയ്ക്കുന്ന കൌമാര കലാമാമാങ്കത്തിന്‍റെ സംസ്ഥാന സ്കൂള്‍ കലോത്സവ  വിസ്മയങ്ങള്‍ക്ക് തിരിതെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. സംസ്ഥാനമൊന്നാകെ കാസര്‍കോടിന്‍റെ മണ്ണിലേക്ക് ഒഴുകിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ കാഞ്ഞങ്ങാട്ട് കാലുകുത്തിയ പ്രതിഭകളുടെ സംഘത്തിന് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ ഇ. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ പൂക്കുല നല്‍കി വരവേല്‍പ്പ് നല്‍കി.

കലോത്സവ ഊട്ടുപുരയില്‍ പാല്‍കാച്ചലിന് മന്ത്രി തീകൊളുത്തി. മന്ത്രി ഇ. ചന്ദ്രശേഖരനാണ് പാലുകാച്ചല്‍ ചടങ്ങ് നിര്‍വഹിച്ചത്. പാചകത്തിന് നേതൃത്വം നല്‍കിയത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ കെ. പി കുഞ്ഞിക്കണ്ണന്‍, നഗരസഭാ ചെയര്‍മാന്‍മാരായ വി.വി. രമേശന്‍, പ്രൊഫ. കെ.പി ജയരാജന്‍, ഡി.ഡി.ഇ കെ.വി പുഷ്പ സംബന്ധിച്ചു.

0Shares