കൊച്ചി: പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായിരുന്ന തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11 നാണ് തമ്പിയുടെ ജനനം. കോട്ടയം എം.സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍. നടന്‍ മോഹന്‍ലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16-ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്.
അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, മൂന്നു ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമന്‍, മാസ്മരം, പുതിയ കരുക്കള്‍, ജന്മാന്തരം, ആ നേരം അല്പദൂരം, പാസ്‌പോര്‍ട്ട്, താവളം എന്നിവയാണ് ചിത്രങ്ങള്‍. 80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004-നു ശേഷം മലയാളചലച്ചിത്രവേദിയില്‍ സജീവമല്ലാതെയായി. 2004ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു