സംരംഭകർ രാജ്യ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകം; കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് നിലവിൽവന്നു

  • Post category:news
  • Reading time:1 min read
You are currently viewing സംരംഭകർ രാജ്യ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകം; കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് നിലവിൽവന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ചേംബർ ഓഫ് കൊമേഴ്സ് നിലവിൽവന്നു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വലിയ തോതിൽ പിന്തുണക്കുകയും ഇവിടുത്തെ തൊഴിലില്ലായ്മക്ക് നല്ലൊരളവിൽ പരിഹാരം നിർദേശിക്കുന്നതും ഇവിടെയുള്ള സംരംഭങ്ങളാണെന്നും അതിനാൽ സംരംഭകരെ സഹായിക്കുവാനും പിന്തുണക്കുവാനും സർക്കാരുകൾക്കും പൊതു സമൂഹത്തിനും ബാധ്യതയുണ്ടെന്നും ജില്ലയിലെ പ്രമുഖ വ്യവസായിയും സുൾഫെക്സ് ഇൻറസ്ട്രീസിന്‍റെ ഉടമയുമായ എം.ടി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.

കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സിന്‍റെ കാഞ്ഞങ്ങാട് ചേമ്പറിന്‍റെ ഉദ്ഘാടനം, ഹോട്ടൽ ബേക്കൽ ഇന്റർനാഷണലിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു.

കമറുദ്ദീൻ തളങ്കര, രവീന്ദ്രൻ കണ്ണങ്കൈ, ഷെരീഫ് തളങ്കര എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ചേംബറിന്‍റെ പുതിയ ഭാരവാഹികളായി എം.ടി.പി മുഹമ്മദ് കുഞ്ഞി (പ്രസിഡന്റ്), രവീന്ദ്രൻ കണ്ണങ്കൈ (സെക്രട്ടറി), കുഞ്ഞാമു ഹാജി (ട്രഷറർ), A.P. അബ്ദുൾ കരീം, ടോമി ജോസഫ് (വൈസ് പ്രസിഡന്റുമാർ, അനീഷ് കുമാർ, നിസാർ.സി.എച്ച്‌(ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

0Shares