സംയോജിത പൊതുവിതരണ സമ്പ്രദായ നിര്‍വഹണം: ഇനി മുതല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നും റേഷന്‍ വാങ്ങാം

  • Post category:news
  • Reading time:1 min read
You are currently viewing സംയോജിത പൊതുവിതരണ സമ്പ്രദായ നിര്‍വഹണം: ഇനി മുതല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നും  റേഷന്‍ വാങ്ങാം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത പൊതുവിതരണ സമ്പ്രദായ നിര്‍വഹണം (ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ഡ്രിബ്യൂഷന്‍ സിസ്റ്റം) വഴി ഇനി മുതല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നും കര്‍ണ്ണാടകയിലുള്ളവര്‍ക്ക് കേരളത്തിലെ റേഷന്‍കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാം.

ജനുവരി ഒന്നു മുതല്‍ ഈ സൗകര്യം ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന തടസ്സങ്ങള്‍ കാസര്‍കോട് സപ്ലൈ ഓഫീസില്‍ അറിയിക്കാം. ഫോണ്‍: 04998 240089, 9188527415.

0Shares