‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെ പത്തുവയസില്‍ താഴെയുള്ള പെണ്‍കുഞ്ഞുണ്ട്’ ; ആസിഫാ ബാനു എന്ന എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധത്തിന്‍റെ കേരളാ മാതൃക

  • Post category:news
  • Reading time:1 min read
You are currently viewing ‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെ പത്തുവയസില്‍ താഴെയുള്ള പെണ്‍കുഞ്ഞുണ്ട്’ ; ആസിഫാ ബാനു എന്ന എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധത്തിന്‍റെ കേരളാ മാതൃക

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ആസിഫാ ബാനു എന്ന എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ കേരളത്തിലും പ്രതിഷേധം പടരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആസിഫയുടെ നീതിക്കായി സോഷ്യല്‍ മീഡിയ കാംപെയിന്‍ ഊര്‍ജ്ജിതമായതിനു പിന്നാലെയാണ് സമൂഹത്തിലും വേറിട്ട പ്രതികരണങ്ങളും വന്നിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ പോസ്റ്ററുകളും നിരന്നുകഴിഞ്ഞു. തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ നിരന്ന വ്യത്യസ്തമായ പോസ്റ്റുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്’ എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച് ആസിഫാ, രാജ്യം നിനക്കു വേണ്ടി കരയുന്നു’ എന്ന വരികളും ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.

0Shares