Trending News





കല്‍പറ്റ: വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യമ്പില്‍ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണമെന്നും ക്യാമ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ആലോചിക്കുന്നതായും മന്ത്രി റിയാസ് പറഞ്ഞു. ക്യാമ്പില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ 2 മണിക്കൂര്‍ ഇടവിട്ടും ക്ലീനിങ് നടക്കുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ അടയാളങ്ങള്‍ പ്രത്യേകം രേഖപെടുത്തും. അതിനായി 8 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൻ്റെ കണ്ടീഷന്‍ അനുസരിച്ച് ബോഡി സൂക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read

Sorry, there was a YouTube error.