
ചെങ്കള: ചെങ്കള ഗ്രാമ പഞ്ചായത്ത് കണ്ട ഏറ്റവും മികച്ച കേരളോത്സവത്തില്‍ സംഘാടന മികവുകൊണ്ട് ചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുകയാണ് ഗ്രീന്‍ സ്റ്റാര്‍ ചെങ്കള. സംഘാടന മികവു കൊണ്ടും. സജ്ജീകരണങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തത പുലർത്തിയിരുന്ന പരിപാടികളാണ് ഇത്തവണ കേരളോത്സവത്തില്‍ ആദ്യന്തം ഒരുക്കപ്പെട്ടിരുന്നത്.

കേരളത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫ്ലഡ് ലൈറ്റ് മത്സരങ്ങള്‍ ഇത്തവണ അരങ്ങേറി. കുട്ടികളും യുവാക്കളും മുതിർന്നവരും ഒരുപോലെ ആഘോഷമാക്കിയ വടംവലി മത്സരം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായിരുന്നു.
“മറ്റു ക്ലബുകൾക്ക് മാതൃകാപരമായ രീതിയിൽ കേരളോത്സവത്തിനെ ഒരു ഉത്സവം തന്നെയാക്കി മാറ്റിയിരിക്കുകയാണ്. അതിനു സാക്ഷിയായി ചെങ്കളയുടെ ഈ യാമവും ആ ആൾക്കൂട്ടവും. വാശിയേറിയ മത്സരം വളരെ ഭംഗിയായി നിയന്ത്രിച്ച ശാഹുൽ ഹമീദ് മഷിനും, ഉനൈസ് നാരംപാടിക്കും ഒപ്പം മത്സരത്തിന്റെ വീര്യം ചോരാതെ കമന്ററി വൈഭവം കൊണ്ട് ശ്രദ്ധേയമാക്കിയ സിറാജിനും,മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ക്ലബ്ബുകൾക്കും,കാണികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ്” എന്ന് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ആഘോഷ പരിപാടികള്‍ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു.
